കൊല്ലം: ശിശുദിനത്തോടനുബന്ധിച്ച് മെഡിട്രിന ഹോസ്പിറ്റലിലെ ശിശുരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽവച്ച് കുട്ടികളുടെ ചിത്ര രചനാ മത്സരം നടന്നു. പ്രശസ്ത ശിശുരോഗ വിദഗ്ധനും മെഡിട്രിന ഹോസ്പിറ്റൽ ശിശുരോഗ വിഭാഗം മേധാവിയുമായ ഡോക്ടർ എം. സി. തോമസ് വിജയികൾക്ക് സമ്മാനങ്ങളും പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും
വിതരണം ചെയ്തു. സി.ഇ.ഒ ഡോ. മഞ്ജു പ്രതാപ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ അർജുൻ ആത്മാറാം എന്നിവർ സംസാരിച്ചു. പബ്ലിക് റിലേഷൻസ് മാനേജർ അനുമോൻ, ഹരി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.