photo
ഇളമ്പള്ളൂൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫണ്ടോസ്‌കോപ്പി ഉപകരണത്തിന്റെ ഉദ്ഘാടനം ജലജാ ഗോപൻ നിർവഹിക്കുന്നു. സിന്ദു ഗോപൻ സമീപം

കുണ്ടറ: ഇളമ്പള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രമേഹദിനാചരണവും ഫണ്ടോസ്‌കോപ്പി ഉപകരണത്തിന്റെ ഉദ്ഘാടനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപൻ ഉദ്ഘാടനം ചെയ്തു. വികസന സമിതി അദ്ധ്യക്ഷ സിന്ധുഗോപൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. സഫറുള്ള ആരോഗ്യ സന്ദേശം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ ഗോപകുമാർ, ജില്ലാ നേത്രരോഗവിഭാഗം വിദഗ്ദ്ധ ഡോ. വിജയശ്രീ, ഡോ. സതീഷ്, വാർഡംഗം വിജയകുമാർ, പഞ്ചായത്തംഗം ഷെഫീക്ക്, ഒഫ്താൽമോളജിസ്റ്റ് ബിജു, സ്റ്റാഫ് സെക്രട്ടറി ജയപ്രകാശ് എന്നിവർ സംസാരിച്ചു.