ശാസ്താംകോട്ട: കേരളത്തിലെ വിദ്യാലയങ്ങളിൽ എക്സൈസ് ഡിപ്പാർട്ട്മെന്റ് നടപ്പാക്കുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശമുള്ള ബാഡ്ജ് വിതരണം ചെയ്തു. കുന്നത്തൂർ താലൂക്കുതല വിതരണോദ്ഘാടനം ശാസ്താംകോട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എ. സഹദുള്ള നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എസ്. ദിലീപ്കുമാർ പ്രിവന്റീവ് ഓഫീസർമാരായ എസ്. രതീഷ് കുമാർ, എ. നിഷാദ്, വിനോദ് ശിവറാം, ശ്യാംകുമാർ, ജയലക്ഷ്മി, രാജി, ഷീബ തുടങ്ങിയവർ പങ്കെടുത്തു. ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി താലൂക്കിലെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു