photo
ആൽവിഷ് (3)

കുണ്ടറ: മൂന്ന് വയസുള്ള കുഞ്ഞ് കായലിൽ വീണ് മരിച്ചു. കുണ്ടറ ശിങ്കാരപള്ളി റേഡിയോ പാർക്കിന് സമീപം കിരൺ നിവാസിൽ ജോൺസൺ-സോഫിയ ദമ്പതികളുടെ ഇളയ മകൻ ആൽവിഷാണ് (3) മരിച്ചത്. ജോൺസന്റെ പിതാവ് യേശുദാസൻ മൂത്ത കുട്ടിയെ സ്കൂൾ ബസിൽ കയറ്റി വിടാൻ പോയസമയം വീടിന് പുറത്തിറങ്ങിയ ആൽവിഷ് കാൽ വഴുതി വീടിന് സമീപത്തെ കായലിൽ വീണതാകാമെന്ന് കരുതുന്നു. ഈ സമയം അമ്മ സോഫിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിതാവ് ജോൺസൺ ഗൾഫിലാണ്.

യേശുദാസൻ തിരികെ എത്തി ആൽവിഷിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ കായലിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ ഉടൻ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സഹോദരി ആഷിയ. കുണ്ടറ പൊലീസ് മേൽ നടപടി സ്വീകരിച്ചു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി.സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവിയർ ദേവാലയ സെമിത്തേരിയിൽ.