തൊടിയൂർ: കരുനാഗപ്പള്ളി പുതിയകാവ് മുസ്ലിം എൽ.പി.എസ് ഓട്ടിസം സെന്ററിന് തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ എൽ.ഇ.ഡി ടി.വി സംഭാവന ചെയ്തു. ബി.പി. ഒ സി. മധു ടി.വി ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്തംഗങ്ങളായ നാസർ പാട്ടക്കണ്ടത്തിൽ, ബി. പത്മകുമാരി, സുജാത, പഞ്ചായത്ത് സെക്രട്ടറി സുമ എന്നിവർ പങ്കെടുത്തു.