കോതപുരം: ശിശുദിനത്തോടനുബന്ധിച്ച് കോതപുരം ശ്രീനാരായണ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ വർണ്ണശമ്പളമായ ഘോഷയാത്ര നടത്തി. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും വിളിച്ചോതുന്ന വിവിധയിനം കലാരൂപങ്ങൾ, വേഷവിധാനങ്ങൾ, ബാൻഡ് മേളം, മൈം, ഫ്ളാഗ് ഡിസ്പ്ലേ, യോഗാമുറകൾ, ലെറ്റർ ഫോർമേഷൻ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. മാനേജർ ജെ. പ്രസാദ്, പ്രിൻസിപ്പൽ സ്മിത തോംസൺ, അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.