raveendra
പി. കൃഷ്ണപിള്ള സ്മാരക എൻ.എസ്.എസ് യു.പി സ്കൂൾ വിദ്യാർത്ഥികൾ കെ. രവീന്ദ്രനാഥൻ നായരെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിക്കുന്നു

കൊല്ലം: പി. കൃഷ്ണപിള്ള സ്മാരക എൻ.എസ്.എസ് യു.പി സ്കൂളിലെ വിദ്യാർത്ഥികൾ കെ. രവീന്ദ്രനാഥൻ നായരെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. തന്റെ പിതാവിന്റെ പേരിലുള്ള സ്കൂളിലെ വിദ്യാർത്ഥികൾ നൽകിയ ആദരവിന് ഇരട്ടി മധുരമുണ്ടെന്ന് രവീന്ദ്രനാഥൻ നായർ പറഞ്ഞു. വിദ്യാർത്ഥികൾ അദ്ദേഹത്തിന് പൂക്കൾ സമ്മാനിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റും പൂർവവിദ്യാർത്ഥിയുമായ ഡെപ്യൂട്ടി തഹസിൽദാർ ഗിരിനാഥ് രവീന്ദ്രനാഥൻ നായരെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ മാനേജർ ടി. സന്തോഷ്, ആദിക്കാട് ഗിരീഷ്, ഹെഡ്മിസ്ട്രസ് ആശാറാണി, പ്രതാപ് ആർ. നായർ, സതീശ് നായർ, പ്രകാശ് ആർ. നായർ, ജെ. രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.