vellamanal
വെള്ളമണൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്കോളർഷിപ്പുകൾ വിതരണം ഡോ. ജി. ലതാദേവിയും പ്രൊഫ. രാജൻ കെ. രമേശും ചേർന്ന് നിർവഹിക്കുന്നു

കൊല്ലം: തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന 'മയ്യനാട് സംഗമം" സാംസ്കാരിക സംഘടന വെള്ളമണൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡും വിതരണം ചെയ്തു. സ്കൂൾ അങ്കണത്തിൽ കൂടിയ അസംബ്ലിയിൽ വച്ച് മയ്യനാട് സംഗമം പ്രസിഡന്റ് പ്രൊഫ. രാജൻ കെ. രമേശ്, ഡോ. ജി. ലതാദേവി എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.

സംസ്ഥാനതലത്തിൽ ബോക്സിംഗിൽ വിജയിച്ച 10-ാം ക്ലാസ് വിദ്യാർത്ഥിനി മേഖ മഹേഷിനെ പ്രത്യേക ഉപഹാരം നൽകി അനുമോദിച്ചു. ഡോ. വി. ശ്യാംപ്രകാശ്, റിട്ട. വി.എസ്.എസ്.സി എൻജിനിയർ എം. ബാലചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ജെ. മിനി, ഹെഡ്മിസ്ട്രസ് കെ.എൽ. ജയ, സ്റ്റാഫ് സെക്രട്ടറി സെലിൻ കുമാർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ലീഡർ അഫ്സാന ഷാജഹാൻ നന്ദി പറഞ്ഞു.