babukuttan
സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയ കട്ടയിൽ അമ്പീലഴികത്ത് വീട്ടിൽ ബാബുക്കുട്ടൻ

ഓടനാവട്ടം: സ്ത്രീകൾക്കെതിരെ അതിക്രമവും അസഭ്യവർഷവും നടത്തിയ മദ്ധ്യവയസ്കൻ പിടിയിൽ. കട്ടയിൽ അമ്പീലഴികത്ത് വീട്ടിൽ ബാബുക്കുട്ടനാണ് (52) പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്. പ്രദേശവാസിയായ പരാതിക്കാരിയെ അസഭ്യം പറഞ്ഞതിന് മുമ്പും ഇയാളെ പോലീസ് താക്കീത് ചെയ്ത് വിട്ടിട്ടുള്ളതാണ്. എന്നാൽ കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ വീടിന് മുന്നിലെത്തി പ്രതി ഗേറ്റ് അടിച്ചുതകർക്കുകയും ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരെ ആക്രമിക്കുകയും വീട്ടിലുണ്ടായിരുന്ന കുട്ടികളെ അസഭ്യം പറയുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ ഇയാളെ പൂയപ്പള്ളി സബ് ഇൻസ്പെക്ടർ ടി. രാജേഷ് കുമാർ, സി.പി.ഒ ഹരി എന്നിവർ ചേർന്ന് തന്ത്രപൂർവം പിടികൂടുകയായിരുന്നു.