f
നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് കോൺഗ്രസ് (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മതേതര ജനാധിപത്യ സംരക്ഷണ ദിനാചരണത്തിൽ ജില്ലാ പ്രസിഡന്റ് വേങ്ങയിൽ ഷംസ് സംസാരിക്കുന്നു. അഡ്വ. വി. മണിലാൽ, അഡ്വ. സുജിത്ത് പ്രസാദ് തുടങ്ങിയവർ വേദിയിൽ

കൊല്ലം: ചാച്ചാ നെഹ്റുവിന്റെ ജന്മദിനം കോൺഗ്രസ് (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മതേതര ജനാധിപത്യ സംരക്ഷണ ദിനമായി ആചരിച്ചു. കൊല്ലം ആമ്പാടി ഒാഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് വേങ്ങയിൽ ഷംസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗം അഡ്വ. വി. മണിലാൽ, തോമസ് പത്തനാപുരം, അഡ്വ. സുജിത്ത് പ്രസാദ്, ഷൈലജ പ്രശോഭൻ, മുരളീധരൻ, കൃഷ്ണകുമാർ, അബ്ദുൽ റഹ്മാൻ ഗാന്ധി, തമ്പി തോമസ്, നഹാസ് എന്നിവർ സംസാരിച്ചു.