പുനലൂർ: പുനലൂർ-ചെങ്കോട്ട റെയിൽവേ പാതയിൽ പാളങ്ങൾ സ്ലീപ്പറുമായി ബന്ധിപ്പിക്കുന്ന ലോഹഭാഗങ്ങൾ കവർന്നു. 60 ഓളം സ്ലീപ്പറുകളെ പാളവുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ് ലോഹഭാഗങ്ങൾ കവർന്നത്. തെന്മല പതിമൂന്ന് കണ്ണറ പാലത്തിലൂടെ കടന്ന് പോകുന്ന ട്രാക്കിലാണ് സംഭവം. എന്നാൽ ഇത് ട്രെയിൻ സർവീസിന് തടസമുണ്ടായിക്കിയില്ല. എപ്പോഴാണ് മോഷണം നടന്നതെന്ന് മനസിലാക്കാൻ ഇനിയും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ അന്വേഷണം ഊർജ്ജിമാക്കിയിട്ടുണ്ട്. ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന 13 കണ്ണറ പാലത്തിലെ ട്രാക്കിലായിരുന്നു മോഷണം. എറണാകുളം- വേളാങ്കണ്ണി, പാലരുവി -തിരുനെൽവേലി ട്രെയിനുകൾ അടക്കമുളളവ സർവീസ് നടത്തുന്ന ട്രാക്കിനെ സ്ലീപ്പർ കട്ടകളുമായി ബന്ധിപ്പിക്കുന്ന ഭാഗത്തായിരുന്നു മോഷണം.