തഴുത്തല: തഴുത്തല ദേശസേവാസമാജം ലൈബ്രറിയുടെയും കൊട്ടിയം റോട്ടറി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ തഴുത്തല റോട്ടറി ഹാളിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം തഴുത്തല ശ്രീചിത്തിര തിരുനാൾ സെൻട്രൽ സ്കൂൾ മാനേജർ മീര ജോൺ ഉദ്ഘാടനം ചെയ്തു. കൊട്ടിയം റോട്ടറി പ്രസിഡന്റ് ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ദേശസേവാസമാജം ലൈബ്രറി പ്രസിഡന്റ് തഴുത്തല എൻ. രാജു ,സെക്രട്ടറി പ്രവീൺ ,റോട്ടറി സെക്രട്ടറി അരുൺ സ്റ്റീഫൻ, വാർഡ് മെമ്പർ ഹരിലാൽ എന്നിവർ സംസാരിച്ചു.