kunnathur-
അക്രമത്തിൽ വെട്ടേറ്റ സുരേഷ്,മിനി എന്നിവർ ആശുപത്രിയിൽ

കുന്നത്തൂർ:ക്വട്ടേഷൻ സംഘത്തിന്റെ നേതൃത്വത്തിൽ അർദ്ധരാത്രിയിൽ വീട്ടിൽ കയറി നടത്തിയ ആക്രമണത്തിൽ ദമ്പതികൾക്ക് വെട്ടേറ്റു. ശൂരനാട് പടിഞ്ഞാറ്റംമുറി ലാൽ ഭവനിൽ സുരേഷ് (50), ഭാര്യ മിനി (43) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചത്.ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി പത്തിനൊന്ന് മണിയോടെ വീടിന്റെ കതക് ചവിട്ടിത്തുറന്ന് അകത്തു കയറിയ അക്രമികൾ ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമികളിൽ ഒരാളെ നാട്ടുകാർ പിടികൂടി ശൂരനാട് പൊലീസിൽ ഏൽപ്പിച്ചു. പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുന്നതിനും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പടിഞ്ഞാറ്റംമുറി എസ്.എൻ.ഡി.പി ശാഖാ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ദിവാകരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എച്ച്. ബിന്ദു ലാൽ, ദേവരാജൻ, യശോധരൻ, പുരുഷൻ, ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.