കൊല്ലം: ജാതിവേർതിരിവും ക്ഷാമവും പട്ടിണിയും മാത്രമുണ്ടായിരുന്ന ഇന്ത്യയെ ഇന്നു കാണുന്ന തരത്തിലേക്ക് വളർത്താൻ സഹായിച്ചത് ജവഹർലാൽ നെഹ്രുവിന്റെ ദീർഘവീക്ഷണമാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ പറഞ്ഞു. ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം പ്രമാണിച്ച് പണ്ഡിറ്റ്ജി നാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'ജവഹർലാലിസം സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും' എന്ന സെമിനാർ പ്രസ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ.എസ്.ആർ.ഒ, ബി.എച്ച്.ഇ.എൽ, എച്ച്.എ.എൽ, വി.എസ്.എസ്.സി തുടങ്ങി നവരത്‌നകമ്പനികളും പഞ്ചവൽസരപദ്ധതികളും എല്ലാം നെഹ്രുവിന്റെ സംഭാവനകളാണെന്നും ദേവരാജൻ ചൂണ്ടികാട്ടി. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ അദ്ധ്യക്ഷത വഹിച്ചു. പു.ക.സ ജില്ലാ സെക്രട്ടറി ഡി. സുരേഷ് കു മാർ, സാക്ഷരതാ മിഷൻ മുൻ ഡയറക്ടർ എം. സുജയ്, ഖാദി ബോർഡ് മുൻ ഡയറക്ടർ കൈതവനതറ ശങ്കരൻകുട്ടി, ഡി. ഗീതാകൃഷ്ണൻ, ആർ.വി. സുകേഷ്, ജി. ചന്ദ്രൻ, എസ്. സുരേഷ് ബാബു, സി.വി. അനിൽകുമാർ, എം.എ. റഷീദ്, എം. മാത്യൂസ്, ബോബൻ, അശോക് കുമാർ, പ്രമോദ് കണ്ണൻ, ജോയിക്കുട്ടി, സുനിൽ തിരുമുല്ലാവാരം, രഞ്ജിത്ത് കലിംഗുമുഖം, പി. സിന്ധു എന്നിവർ സംസാരിച്ചു.