ഓച്ചിറ: ക്ലാപ്പന പ്രിയദർശിനി ബാലവേദി ശിശുദിനാചരണത്തിന്റെ ഭാഗമായി നെഹ്രു സ്മരണയും ക്വിസ് പ്രോഗ്രാമും സംഘടിപ്പിച്ചു. പുത്തൻപുരമുക്കിലുള്ള പ്രിയദർശിനി അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ഷിബു ജോയി ക്ലാസ് നയിച്ചു. ബാലവേദി പ്രസിഡന്റ് കുമാരി റംസി ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകല, റഷീദാ ബീവി, കൊല്ലടി രാധാകൃഷ്ണൻ, ആർ. സുധാകരൻ, എം.പി. സുരേഷ് ബാബു. കെ.ആർ. വത്സൻ, ശോഭ, ശ്രീജ, റീന, ഗിരിജ, അരുൺകൃഷ്ണൻ, നിമ ശ്രീകുമാർ തുടങ്ങിയവർ നെഹ്രു സന്ദേശം നൽകി.