ochira

ഓച്ചിറ: അച്ഛൻ മകൾക്ക് അയച്ച കത്തുകളിൽക്കൂടിയാണ് ഇന്ദിരാഗാന്ധി പ്രഗത്ഭയായ ഭരണാധികാരിയായി മാറിയെതെന്ന് സാഹിത്യകാരൻ എ.എം. മുഹമ്മദ്‌ അഭിപ്രായപെട്ടു. നെഹ്‌റു ജന്മദിനാചരണത്തിന്റെ ഭാഗമായി ഓച്ചിറ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച "ഒരച്ഛൻ മകൾക്കയച്ച കത്തുകൾ "കുട്ടികളിലേക്ക് എന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ്‌ ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. സുനിൽകുമാർ, ബ്ലോക്ക്‌ പ്രസിഡന്റ്‌ നീലികുളം സദാനന്ദൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. കബീർ എം. തീപ്പുര, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. രാജേഷ് കുമാർ, അയ്യാണിക്കൽ മജീദ്, ബി. സെവന്തികുമാരി, കയ്യാലത്തറ ഹരിദാസ്, എൻ. കൃഷ്ണകുമാർ, സതീഷ് പള്ളേമ്പിൽ, എച്ച്.എസ്. ജയ് ഹരി, കെ.വി. വിഷ്ണു ദേവ്, ബേബി വേണുഗോപാൽ, കെ. മോഹനൻ, എൻ വേലായുധൻ തുടങ്ങിയവർ സംസാരിച്ചു