ksu
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവി, ശ്രീകുമാർ, കെ.എസ്.യൂ. ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ, സംസ്ഥാന സെക്രട്ടറി ആദർശ് ഭാർഗ്ഗവൻ, ജില്ലാ വൈസ് പ്രസിഡന്റ് കൗഷിക് , അനൂപ്, മുൻ കെ.എസ്.യൂ. ജില്ലാ പ്രസിഡന്റ് ഫൈസൽ കുളപ്പാടം, ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് നഫ്സൽ എന്നിവർ ചെന്നെ ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി ഫാത്തിമാ ലത്തീഫിന്റെ വീട് സന്ദർശിച്ചപ്പോൾ

കൊല്ലം : ചെന്നെ ഐ.ഐ.ടിയിൽ ആത്മഹത്യചെയ്ത വിദ്യാർത്ഥി ഫാത്തിമാ ലത്തീഫിന്റെ വീട് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് സന്ദർശിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവി, ശ്രീകുമാർ, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ, സംസ്ഥാന സെക്രട്ടറി ആദർശ് ഭാർഗ്ഗവൻ, ജില്ലാ വൈസ് പ്രസിഡന്റ് കൗഷിക് , അനൂപ്, മുൻ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഫൈസൽ കുളപ്പാടം, ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് നഫ്സൽ എന്നിവർക്കൊപ്പമായിരുന്നു ഈ സന്ദർശനം. പെൺകുട്ടിയുടെ വീട്ടുകാർക്കുള്ള നിയമസഹായം കേരള സർക്കാർ ഏറ്റടുക്കണമെന്ന് അഭിജിത് ആവശ്യപ്പെട്ടു.