aneesh
അഞ്ചൽ സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂളിലെ ശിശുദിനാഘോഷങ്ങൾ കവി അനീഷ് കെ.അയിലറ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂളിൽ വർണാഭമായ ശിശുദിനാഘോഷം സംഘടിപ്പിച്ചു. നൂറുകണക്കിനു കുട്ടികൾചാച്ചാജിയായി വേഷമിട്ട് പരിപാടികളിൽ അണിനിരന്നു. സമ്മേളനം കവി അനീഷ് കെ. അയിലറ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ലീന അലക്സ് അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ സത്യൻ മുഖ്യപ്രഭാഷണംനടത്തി. റേച്ചൽ മാത്യു, രാധാകൃഷ്ണപിള്ള, എസ്. ആശ, സുമിന, എ. കീർത്തന, അഹാനഎ ന്നിവർ പ്രസംഗിച്ചു. കുട്ടികളുംഅദ്ധ്യാപകരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.