ഓച്ചിറ: മഠത്തിൽകാരാണ്മ നവഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന രാഷ്ട്രപിതാവിന്റെ 150-ാം ജന്മദിന വാർഷികാചരണവും വനിതാ കൂട്ടായ്മയും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മെമ്പർ ആർ.കെ. ദീപ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് രമ്യകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം മാളു സതീശ്, ഇന്ദിരാ ഭാസ്കർ, ധന്യ ബ്രഹ്മാനന്ദൻ, കയ്യാലത്തറ ഹരിദാസൻ, പി. വിജയൻപിള്ള, സതീശ് പള്ളേമ്പിൽ, കെ.വി. വിഷ്ണുദേവ്, ജയഹരി തയ്യാലത്തറ തുടങ്ങിയവർ സംസാരിച്ചു.