school
ശിശുദിനത്തിൻെറ ഭാഗമായി പുനലൂർ ഫാത്തിമ പബ്ലിക്ക് സ്കൂളിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ഘോഷയാത്ര.

പുനലൂർ: ശിശുദിനത്തിന്റെ ഭാഗമായി പുനലൂർ ഫാത്തിമ പബ്ലിക് സ്കൂളിൽ വർണ്ണഭമായ ഘോഷയാത്രയും കലാപരിപാടികളും സംഘടിപ്പിച്ചു. മഹാത്മാഗാന്ധി, ചാച്ചാജി, ഇന്ദിരാഗാന്ധി തുടങ്ങിയവരുടെ വേഷമണിഞ്ഞ് ഘോഷയാത്രയിൽ പങ്കെടുത്ത കുട്ടികൾ ആകർഷകമായി മാറി. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. സ്കൂൾ സീനിയർ പ്രിൻസിപ്പൽ പി. തങ്ങൾകുഞ്ഞ്, പ്രിൻസിപ്പൽ സി.ഐ. ജോണി തുടങ്ങിയവരുടെ നേതൃത്വത്തിലുളള അദ്ധ്യാപകർ നേതൃത്വം നൽകി.