കൊല്ലം: 25-ാ മത് സംസ്ഥാന ബധിര കായിക മേള നവംബർ 22 മുതൽ 24 വരെ കൊല്ലത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
66 ബധിര സ്കൂളുകൾ, 35 ഹയർ സെക്കൻഡറി സ്കൂളുകൾ, 20 അൺഎയ്ഡഡ് സ്കൂളുകൾ, ഐ.ടി.ഐ എന്നിവിടങ്ങളിൽ നിന്നായി 1400 ഓളം കായികതാരങ്ങൾ പങ്കെടുക്കും.
22ന് വൈകിട്ട് നാലിന് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്രേഡിയത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എൽ.എ, ജില്ലാ കളക്ടർ ബി. അബ്ദുൾനാസർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, സിറ്റി പൊലീസ് കമ്മിഷണർ പി.കെ മധു എന്നിവർ പങ്കെടുക്കും. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാന വിതരണവും 24ന് വൈകിട്ട് 4.30ന് എൻ.കെ പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. എം. മുകേഷ് എം.എൽ.എ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് എന്നിവർ പങ്കെടുക്കും.
ഫാത്തിമ മാതാ നാഷണൽ കോളേജ്, എം.ഇ.എസ് ഹാൾ, ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് മത്സരാർത്ഥികൾക്ക് താമസം ഒരുക്കിയിരിക്കുന്നത്. കേരള സ്പോട്സ് കൗൺസിൽ ഒഫ് ദി ഡഫ് ചെയർമാൻ വി.കെ.തങ്കച്ചൻ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ.രാമഭദ്രൻ, വാൾട്ടർ ഫെർണാണ്ടസ്, ജോവാൻ ഇ ജോയ്, എസ്.ഷംനാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.