പരവൂർ: പിതൃക്കളുടെ ആത്മാകൾക്ക് ശാന്തി ലഭിക്കാൻ പരവൂർ പൊഴിക്കരയിൽ വിദേശികൾ ബലിതർപ്പണത്തിനെത്തി. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഫ്രാൻസ് സ്വദേശികളാണ് കഴിഞ്ഞ ദിവസം പരവൂർ പൊഴിക്കര ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം കടൽത്തീരത്ത് കർമ്മങ്ങൾ ചെയ്തത്.
നെടുങ്ങോലത്തെ മൈത്രിയിൽ എത്തിയ വിദേശികളാണ് ഹൈന്ദവ ആചാര അനുഷ്ടാനങ്ങൾ പിന്തുടർന്ന് പിതൃതർപ്പണത്തിനായി പൊഴിക്കര തീരത്ത് എത്തിയത്. സന്ദർശകർ ജീവിത രീതികൾ തനത് കേരളീയ സംസ്കാരത്തിലേക്ക് മാറി കഴിഞ്ഞുവെന്ന് മൈത്രിയിലെ ആചാര്യൻ സർവാത്മമിത്ര പറഞ്ഞു. പിതൃതർപ്പണവും സ്നാനവും കഴിഞ്ഞ് ക്ഷേത്രത്തിൽ അന്നദാനം നടത്തിയാണ് സംഘം മടങ്ങിയത്.