പുത്തൂർ: കുളക്കട ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കുളക്കട വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം സമാപിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ. വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മൈലം ഗണേഷ് പ്രസംഗിച്ചു. എ.ഇ.ഒ കെ.അജയൻ സമ്മാനദാനം നിർവഹിച്ചു. ജനറൽ കൺവീനർ എസ്. ജെസി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.എൻ. ഹേമന്ത് നന്ദിയും പറഞ്ഞു.
എൽ.പി വിഭാഗത്തിൽ മീനം ഗവ.എൽ.പി.എസ് ഓവറാൾ ചാമ്പ്യൻമാരായി. താഴത്തുവടക്ക് ഗവ. എൽ.പി.എസ്, താഴത്തുവടക്ക് ഗവ. ന്യൂ എൽ.പി.എസ് എന്നീ സ്കൂളുകൾ രണ്ടാംസ്ഥാനം പങ്കിട്ടു. യു.പി വിഭാഗത്തിൽ താഴത്തുകുളക്കട ഡി.വി.ഡി.വി.യു.പി.എസ് ചാമ്പ്യന്മാരായി. എസ്.വി.എം.എച്ച്.എസ്.എസ് വെണ്ടാർ രണ്ടാം സ്ഥാനത്തെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ എസ്.വി.എം.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടിയപ്പോൾ പുത്തൂർ ഗവ. ഹൈസ്കൂൾ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ പൂവത്തൂർ ഡി.വി.എൻ.എസ്.എസ്.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും എസ്.വി.എം.എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും നേടി.
സംസ്കൃതോത്സവം യു.പി വിഭാഗത്തിൽ ആറ്റുവാശേരി എസ്.വി.എൻ.എസ്.എസ്.യു.പി.എസും താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ വെണ്ടാർ എസ്.വി.എം.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. അറബിക് കലോത്സവം എൽ.പി വിഭാഗത്തിൽ മീനം എസ്.വി.എൽ.പി.എസ് ഒന്നാം സ്ഥാനവും പെരുംകുളം ഗവ.പി.വി.എച്ച്.എസ് രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗം അറബിക് കലോത്സവത്തിൽ പെരുംകുളം ഗവ.പി.വി.എച്ച്.എസ്. എസ് പട്ടാഴ് സെന്റ് പോൾസ് യു.പി.എസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.