photo
അഞ്ചൽ ശബരിഗിരി സ്കൂളിൽ നടന്ന ശിശുദിനാഘോഷ പരിപാടികൾ ഫാ. എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. ഡോ.വി.കെ. ജയകുമാർ, സുല ജയകുമാർ തുടങ്ങിയവർ സമീപം

അ‌ഞ്ചൽ: അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂളിൽ ശിശുദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. ആഘോഷ പരിപാടികൾ അ‌ഞ്ചൽ സെന്റ് ജോൺസ് കോളേജ് റിട്ട. പ്രൊഫ. ഫാ. ഏബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഡോ. വി.കെ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്.വി. മാലിനി, സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സുലാ ജയകുമാർ, അരുൺ ദിവാകർ, ദിവ്യാ അരുൺ തുടങ്ങിയവർ സംബന്ധിച്ചു.