പന്മനആശ്രമം: പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീർത്ഥപാദരുടെ 88-ാമത് ജന്മദിനം പന്മന ആശ്രമത്തിൽ ആഘോഷിച്ചു. ജൻമദിന ചടങ്ങുകളുടെ ഭാഗമായി നടന്ന അനുമോദന സമ്മേളനം കരിമ്പിൻപുഴ ശിവശങ്കരാ ശ്രമത്തിലെ സ്വാമി ആത്മാനന്ദ ഉദ്ഘാടനം ചെയ്തു. വി.എൻ. രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. പാർത്ഥസാരഥിപുരം വിശ്വനാഥൻ, തൊളിയിൽ രാജശേഖരൻ പിള്ള, പന്മന മഞ്ജേഷ്, എം.സി. ഗോവിന്ദൻ കുട്ടി, എസ്.ആർ.കെ. പിള്ള, സേതുലക്ഷ്മി എന്നിവർ സംസാരിച്ചു. വിദ്യാധിരാജ സത്സംഗ സമിതിയുടെ സമൂഹനാരായണീയ പാരായണം, ആദരിക്കൽ, അന്നദാനം, പ്രത്യേക പൂജകൾ എന്നിവയും നടന്നു.