അഞ്ചൽ: ഭിന്നശേഷിക്കാരനായ യുവാവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം മദ്യവും കഞ്ചാവും നൽകി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചതായി പരാതി. അഞ്ചൽ ഏറം മേലേവിളവീട്ടിൽ കോമളവല്ലിയുടെ മകൻ മുരളീകൃഷ്ണനാണ് മർദ്ദനമേറ്റത്. ഇയാളെ
കാണാൻ ഇല്ലാത്തതിനെ തുടർന്ന് വീട്ടുകാർ അഞ്ചൽ പൊലീസിൽ പരാതി നൽകിയിരുന്നു. പിറ്റേദിവസം ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ കൈപ്പള്ളിമുക്കിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ മുരളീകൃഷ്ണനെ അവശനിലയിൽ കണ്ടെത്തിയത്. ഇയാളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അയൽവാസിക്കെതിരെ അഞ്ചൽ പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ കൊല്ലം റൂറൽ എസ്.പി യ്ക്ക് മുരളികൃഷ്ണന്റെ മാതാവ് കോമളവല്ലി പരാതി നൽകി.