youthcongress
ചെന്നെ ഐ.ഐ.ടി.വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിനടിസ്ഥാനമായ കാരണങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം സി.ആർ.മഹേഷ് ഉത്ഘാടനം ചെയ്യുന്നു

തൊടിയൂർ: ഏകാധിപത്യ ഭരണകൂടങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ ചരിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചറിയണമെന്ന് എ.ഐ.സി.സി അംഗം സി.ആർ. മഹേഷ്‌ പറഞ്ഞു. ചെന്നെ ഐ.ഐ.ടി.വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിനടിസ്ഥാനമായ കാരണങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗ്ഗീയ രാഷ്ട്രീയത്തിന്റെ ഇരകളായി നിരവധി ജീവനുകളാണ് നമ്മുടെ രാജ്യത്ത് നാൾക്കുനാൾ പൊലിയുന്നത്. രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഗൂഢമായ അജണ്ട സകല സീമകളും ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബു എസ്. തൊടിയൂർ അദ്ധ്യക്ഷത വഹിച്ചു. ആർ. രാജശേഖരൻ, കെ.ജി. രവി, ചിറ്റുമൂല നാസർ, മുനമ്പത്ത് വഹാബ്, എൻ. അജയകുമാർ, കെ.എസ്. പുരം സുധീർ, ജി. മഞ്ചുകുട്ടൻ, രതീഷ് പട്ടശ്ശേരി, ബോബൻ ജി. നാഥ്, നിയാസ് രാജ്, ഷഹനാസ്, ഇർഷാദ് ബഷീർ, ജയ് ഹരി, അനൂപ് കരുനാഗപ്പള്ളി, ബിലാൽ കോളാട്ട്, ഷാനവാസ് ക്ലാപ്പന, വരുൺ ആലപ്പാട്, അസ്ലം, സൂരജ് എന്നിവർ പ്രസംഗിച്ചു. താഹിർ മുഹമ്മദ് സ്വാഗതവും ഷഫീക്ക് കാട്ടയ്യം നന്ദിയും പറഞ്ഞു.