karunagappallty
കരുനാഗപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കിയ തഴവാ എ.ബി.ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ട്രോഫിയുമായി

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 243 പോയിന്റ് നേടി തഴവ ഗവ.എ.വി.ബി.എച്ച്.എസും ഹയർ സെക്കൻഡറി വിഭാഗത്തിൽ 216 പോയിന്റ് നേടി തഴവ ഗവ. ഗേൾസ് എച്ച്.എസ്.എസും ഓവറാൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ 224 പോയിന്റ് നേടി അയണിവേലിക്കുളങ്ങര ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും 213 പോയിന്റ് നേടി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ഹയർ സെക്കൻഡറി വിഭാഗത്തിൽ 157 പോയിന്റുമായി മഠത്തിൽ ബി.ജെ.എസ്.എം.എച്ച്.എസ്.എസ്. രണ്ടാംസ്ഥാനവും 145 പോയിന്റുമായി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. മൂന്നാംസ്ഥാനവും നേടി. എൽ.പി. വിഭാഗത്തിൽ 63 പോയിന്റ് കരസ്ഥമാക്കിയ കരുനാഗപ്പള്ളി യു.പി.ജി.എസ്. ഒന്നാം സ്ഥാനത്തെത്തി. യു.പി വിഭാഗത്തിൽ 80 പോയിന്റ് നേടിയ അയണിവേലിക്കുളങ്ങര ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസിനാണ് ഒന്നാം സ്ഥാനം. യു.പി സംസ്‌കൃത കലോത്സവത്തിൽ നമ്പരുവികാല ഡബ്ല്യു.യു.പി.എസ് ഒന്നാം സ്ഥാനവും പുന്നക്കുളം എസ്.എൻ.ടി.വി സംസ്‌കൃത യു.പി.എസ് രണ്ടാം സ്ഥാനവും കരുനാഗപ്പള്ളി യു.പി.ജി.എസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

എച്ച്.എസ് സംസ്‌കൃത കലോത്സവത്തിൽ 85 പോയിന്റ് നേടിയ പാവുമ്പ എച്ച്.എസിനാണ് ഒന്നാം സ്ഥാനം.. കരുനാഗപ്പള്ളി ഗേൾസ് എച്ച്.എസ് രണ്ടാം സ്ഥാനവും കരുനാഗപ്പള്ളി ബി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ.പി അറബിക് കലോത്സവത്തിൽ 43 പോയിന്റ് കരസ്ഥമാക്കിയ തൊടിയൂർ എ.വി.കെ.എം.എം.എൽ.പി.എസ് ഒന്നാം സ്ഥാനത്തെത്തി.. യു.പി അറബിക് കലോത്സവത്തിൽ തൊടിയൂർ യു.പി.എസും മുഴങ്ങോടി എൽ.വി.യു.പി.എസും 65 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനത്തെത്തി. എച്ച്.എസ്. അറബിക് കലോത്സവത്തിൽ പാവുമ്പ എച്ച്.എസിനും കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസിനുമാണ് ഒന്നാം സ്ഥാനം. തഴവ ഗവ. ഗേൾസ് എച്ച്.എസ് രണ്ടാം സ്ഥാനവും കരുനാഗപ്പള്ളി ഗേൾസ് എച്ച്.എസ് മൂന്നാം സ്ഥാനവും നേടി.

സമാപന സമ്മേളനം ആലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി. സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എം. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ സമ്മാനദാനം നടത്തി. പി.ടി.എ പ്രസിഡന്റ് സി. രഘു, അരയ വംശപരിപാലന യോഗം സെക്രട്ടറി കനകൻ, പ്രോഗ്രാം കൺവീനർ ആർ. നവാസ് തുടങ്ങിയവർ സംസാരിച്ചു.