ഓയൂർ: പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ നടക്കുന്ന അറുപതാമത് ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ പന്തൽകാൽ നാട്ട് കർമ്മം പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഹംസാ റാവുത്തർ നിർവഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി. ഷീല അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുത്തു. 19, 20, 21, 22 തീയതികളിൽ 16 വേദികളിലാണ് കലോത്സവം നടക്കുന്നത്. പൂയപ്പള്ളി ഗവ.എച്ച്.എസ്, മൈലോട് വി.എച്ച്.എസ്.ഇ, മാലയിൽ എൽ.പി.എസ്, പൂയപ്പള്ളി ഡൂബി ഓഡിറ്റോറിയം, വെളിയം ടി.വി.ടി.എം.എച്ച്.എസ്.എസ്, വെളിയം എസ്.എൻ.ഡി.പി ഓഡിറ്റോറിയം, വെളിയം സുബ്രഹ്മണ്യസ്വാമിക്ഷേത്രം ഓഡിറ്റോറിയം, പാലക്കോട് എൽ.പി.എസ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. ജില്ലയിലെ 12 സബ്ബ് ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.