kunnathur
കുന്നത്തൂർ കോർപ്പറേഷൻ ഫാക്ടറിയിൽ സാക്ഷരതാ സർവ്വേ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ:കശുഅണ്ടി തൊഴിലാളികളിൽ വിദ്യാഭ്യാസം കുറവായവരെ കണ്ടെത്തി അവർക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ദിശ പദ്ധതിക്ക് കുന്നത്തൂരിൽ തുടക്കമായി. കുന്നത്തൂർ മുപ്പതാം നമ്പർ കോർപ്പറേഷൻ ഫാക്ടറിയിൽ നടന്ന സാക്ഷരതാ സർവേ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രവീന്ദ്രൻ, സാക്ഷരതാ പ്രേരക്മാരായ കെ. അജീഷ്, എസ്. ലീലാമ്മ എന്നിവർ പങ്കടുത്തു.