vilam
കല്ലട ജലോൽസവത്തിന്റെ മുന്നോടിയായി നടന്ന സാംസ്കാരിക ഘോഷയാത്ര

മൺറോത്തുരുത്ത്: പ്രസിദ്ധമായ കല്ലട ജലോൽസവം ചാമ്പ്യൻസ് ബോട്ട് ലീഗുമായി സംയോജിപ്പിച്ചു നടത്തുന്ന ജലമേള ഇന്ന് 2 മണി മുതൽ കല്ലടയാറ്റിലെ കാരൂത്തറക്കടവ് മുതിരപ്പറമ്പ് നെട്ടായത്തിൽ അരങ്ങേറും.

പതിനൊന്നാം ചാമ്പ്യൻസ് ബോട്ട് ലീഗ് വാശിയേറിയ മത്സരത്തിന് വേദിയാവും. 9 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 21 വള്ളങ്ങളാണ് പങ്കെടുക്കുന്നത്.

പ്രാദേശിക വള്ളം കളിയുടെ ഭാഗമായി ആറ് ഇരുട്ടുകുത്തി ആറ് വെപ്പ് വള്ളങ്ങളും ഇതിൽ പങ്കെടുക്കും ആഗസ്റ്റ് 30ന് പുന്നമടക്കായലിൽ തുടങ്ങിയ ഐ.പി.എൽ മത്സരത്തിന്റെ ഫൈനൽ റൗണ്ടാണ് കല്ലട ജലോത്സവവുമായി സംയോജിപ്പിച്ചത്. ഇരുപത്തിയെട്ടാം ഓണത്തിനാണ് ഇത്രയും കാലം കല്ലട ജലോൽസവം നടന്നുവന്നത്.

ഉച്ചയ്ക്ക് 2 ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ടൂറിസം സഹ.മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജലമേള ഉദ്ഘാടനം ചെയ്യും. മാസ്ഡ്രിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ അബ്ദുനാസർ മുഖ്യ പ്രഭാഷണം നടത്തും. സമ്മാനദാനം വനം വകുപ്പ് മന്ത്രി കെ.രാജു നിർവഹിക്കും.ചടങ്ങിൽ എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സോമപ്രസാദ്, സുരേഷ് ഗോപി, ചിറ്റയം ഗോപകുമാർ തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.

ഇരുട്ടുകുത്തി,​ വെപ്പ് മത്സരങ്ങൾ കൊല്ലം: ചാമ്പ്യൻസ് ബോട്ട് ലീഗിനൊപ്പം പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കാനും മത്സരം കൂടുതൽ വ‌ർണാഭമാക്കാനുമാണ് മൺറോതുരുത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരുട്ടുകുത്തി, വെപ്പ് വള്ളങ്ങളുടെ മത്സരം നടത്തുന്നത്. ഇരുട്ടുകുത്തി എ വിഭാഗത്തിൽ 3, ബി വിഭാഗത്തിൽ 2 വള്ളങ്ങളും വെപ്പ് എ, ബി വിഭാഗങ്ങളിലെ 3 വള്ളങ്ങൾ വീതവും മത്സരിക്കും. വിജയികളാകുന്ന ടീമിന് 35000 രൂപയാണ് സമ്മാനം. ഒപ്പം ബോണസുമുണ്ട്. മൺറോതുരുത്ത് പഞ്ചായത്താണ് ഇതിന്റെ ചെലവുകൾ പൂർണമായും വഹിക്കുന്നത്. സമയക്രമം  ഉദ്ഘാടന സമ്മേളനം - ഉച്ചയ്ക്ക് 2.30  മാസ് ഡ്രിൽ - 2.30  ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് - 2.30-2.50  ഇരുട്ടുകുത്തി, വെപ്പ് വള്ളങ്ങളുടെ മത്സരം - 3.00-3.20  സാസ്കാരിക പരിപാടികൾ - 3.30-4.10  ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ - 4.20 മത്സരിക്കാൻ ഇറങ്ങുന്നവർ  ട്രോപ്പിൽ ടൈറ്റൻസ് (പള്ളാത്തുരുത്തി ബോട്ട് ക്ലബ്, ആലപ്പുഴ)  റേഞ്ചിംഗ് റോവേഴ്സ് (പൊലീസ് ബോട്ട് ക്ലബ്)  കോറ്റ് ഡോമിനേറ്റേഴ്സ് (യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി)  മൈറ്റി ഓർസ് (എൻ.സി.ഡി.സി, കുമരകം)  ബാക്ക് വാട്ടർ നൈറ്റ്സ് (വില്ലേജ് ബോട്ട് ക്ലബ്, എടത്വ)  തണ്ടർ ഓർസ് (കെ.ബി.സി, എസ്.എഫ്.ബി.സി, കുമരകം)  പ്രൈഡ് ചേമ്പേഴ്സ് (വേമ്പനാട് ബോട്ട് ക്ലബ്, കുമരകം)  ബാക്ക് വാട്ടർ വാരിയേഴ്സ് (ടൗൺ ബോട്ട് ക്ലബ്, കുമരകം)  ബാക്ക് വാട്ടർ നിൻജാസ് (ബ്രദേഴ്സ് ബോട്ട് ക്ലബ്, എടത്വ).