kallelibhagom
കല്ലേലിഭാഗം തൊടിയൂർ യു.പി.എസിൽ ആരംഭിച്ച സ്ക്കൂൾ പൗൾട്രി ക്ലബ് പദ്ധതിയുടെ ഉദ്ഘാടനം വിദ്യാർത്ഥിക്ക് കോഴിക്കുഞ്ഞിനെ നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട് മോഹനൻ നിർവഹിക്കുന്നു

തൊടിയൂർ: ഗ്രാമപഞ്ചായത്തും കരുനാഗപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കും സംയുക്തമായി നടപ്പാക്കുന്ന സ്കൂൾ പൗൾട്രി ക്ലബ് പദ്ധതി കല്ലേലിഭാഗം
തൊടിയൂർ യു.പി.എസിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു. എച്ച്.എം ഇൻ ചാർജ് വി.എസ്. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് കീർത്തിയിൽ ജയകുമാർ, ബിനോയ് കല്പകം എന്നിവർ സംസാരിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ. സാബു സേവ്യർ സ്വാഗതവും ഡോ. രാജേഷ് കുമാർ നന്ദിയും പറഞ്ഞു.