gandhi
നെഹ്റുവിന്റെ ഭാരത ദർശനവും ആധുനിക ഇന്ത്യയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ മന്ത്റി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു. സി. ദിവാകരൻ, എസ്. പ്രദീപ് കുമാർ എന്നിവർ സമീപം

കൊല്ലം: ജവഹർലാൽ നെഹ്റു നാനാത്വത്തിൽ ഏകത്വം സംഭാവന ചെയ്ത ലോക നേതാവായിരുന്നെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. അദ്ദേഹത്തിന്റെ ജനാധിപത്യ ഭരണക്രമം ലോകത്തിനാകെ എന്നും മാതൃകയാണെന്നും മന്ത്റി പറഞ്ഞു. നെഹ്റുവിന്റെ 130-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മഹാത്മാ ഗാന്ധി പീസ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'നെഹ്റുവിന്റെ ഭാരത ദർശനവും ആധുനിക ഇന്ത്യയും" എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്റി.

സ്വാതന്ത്യാനന്തരം പ്രസക്തി നഷ്ടപ്പെട്ടതിനാൽ കോൺഗ്രസ് പിരിച്ചുവിടണമെന്ന ഗാന്ധിയുടെ ആഗ്രഹം നടപ്പാക്കാത്ത കോൺഗ്രസ് ഇന്ന് സ്വയം തകരുകയാണെന്ന് മുൻ മന്ത്റി സി. ദിവാകരൻ പറഞ്ഞു. തീൻമൂർത്തി ഭവനും നെഹ്റുവിന്റെ പേരിലുള്ള മ്യൂസിയവും മ​റ്റ് മുൻ പ്രധാനമന്ത്റിമാരുടെ പേരിലേക്ക് മാ​റ്റാനുള്ള കേന്ദ്ര നീക്കം അപലപനീയമാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്. പ്രദീപ്കുമാർ പറഞ്ഞു. ഡോ. സി.എ. മോഹൻ, ഡോ. വി.കെ. അബ്ദുൽ അസീസ്, ടെസി ജോസഫ്, സി. ഗോപകുമാർ, സുബൈർ വള്ളക്കടവ്, അഴക്കോട് മണി, രാജേഷ് എന്നിവർ സംസാരിച്ചു.