sudakaran2
കാട്ടിൽകടവ് - പുതിയകാവ് - ചക്കുവള്ളി - ഏനാത്ത് റോഡിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിക്കുന്നു

കുന്നത്തൂർ: തിരുവനന്തപുരം - കാസർകോഡ് അതിവേഗ റെയിൽപാത ഒരു വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. കാട്ടിൽകടവ് - പുതിയകാവ് - ചക്കുവള്ളി - ഏനാത്ത് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോരുവഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽനിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഒരു കോടി 34 ലക്ഷം രൂപയുടെ സർക്കാർ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി, ആർ. രാമചന്ദ്രൻ എം.എൽ.എ, ചിറ്റയം ഗോപകുമാർ എം.എൽ.എ എന്നിവർ സംസാരിച്ചു

....................................................

ജില്ലയിൽ മൂന്നു വർഷത്തിനിടെ 310 കോടി രൂപ റോഡ് വികസനത്തിനായി അനുവദിച്ചു. ദേശീയപാത വികസനത്തിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. കാസർകോട് ജില്ലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.കഴിഞ്ഞ മൂന്നു വർഷക്കാലം കേന്ദ്രം ഇതിന് സൃഷ്ടിച്ച തടസങ്ങൾ ഇപ്പോൾ ഒഴിവായിട്ടുണ്ട്. ഇതിനായി കേന്ദ്രവും സംസ്ഥാനവും ചേർന്നുള്ള കരാർ ഒപ്പുവച്ചു കഴിഞ്ഞു. 500 കോടിയുടെ പുതിയ റോഡുവികസനത്തിനുള്ള പദ്ധതികൾ കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്.

മന്ത്രി ജി.സുധാകരൻ