ശാസ്താംകോട്ട: കേരളത്തിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ മെല്ലപ്പോക്കിന് കാരണം നടത്തിപ്പുകാരുടെ അലംഭാവവും അനാസ്ഥയുമാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷനിലൂടെ നിർമ്മാണം പൂർത്തികരിച്ച 162 വീടുകളുടെ താക്കോൽദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തിന്റെ ഐ.എസ്.ഒ പ്രഖ്യാപനവും ഡി.പി.ആർ പ്രകാശനവും നടന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പകുമാരി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം എം. ശിവശങ്കരപ്പിള്ള, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.അജ്മൽ നന്ദി പറഞ്ഞു.