കുണ്ടറ: ഉപജില്ലാ സ്കൂൾ കലോത്സവം ഹയർ സെക്കൻഡറി വിഭാഗത്തിൽ 212ഉം ഹൈസ്കൂൾ വിഭാഗത്തിൽ 176ഉം പോയിന്റുകളോടെ ഇളമ്പള്ളൂർ എസ്.എൻ.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. കരിക്കോട് ടി.കെ.എം എച്ച്.എസ്.എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ 149 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ കുണ്ടറ എം.ജി.ഡി ഗേൾസ് ഹൈസ്കൂൾ 144 പോയിന്റോടെ രണ്ടാം സ്ഥാനം നേടി.
യു.പി വിഭാഗത്തിൽ പുനുക്കന്നൂർ യു.പി.ജി.എസ് (74 പോയിന്റ്) ഒന്നാം സ്ഥാനവും കൊറ്റങ്കര എസ്.സി.ഡി.യു.പി.എസ്, കുരീപ്പള്ളി എസ്.എ.ബി.ടി.എം യു.പി.എസും (71 പോയിന്റ്) രണ്ടാംസ്ഥാനം പങ്കിടുകയും ചെയ്തു. എൽ.പി വിഭാഗത്തിൽ മീയണ്ണൂർ ഗവ. എൽ.പി.എസ് (57 പോയിന്റ്) ഒന്നാം സ്ഥാനവും പേരൂർ മീനാക്ഷിവിലാസം എൽ.പി.എസ് (55 പോയിന്റ്) രണ്ടാം സ്ഥാനവും നേടി.
സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ പഴങ്ങാലം ആർ.എസ്.എം ഹൈസ്കൂൾ (89 പോയിന്റ്) ഒന്നാം സ്ഥാനവും ഇളമ്പള്ളൂർ എസ്.എൻ.എസ്.എം സ്കൂൾ (84 പോയിന്റ്) രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ മുക്കൂട് യു.പി.എസ് (81 പോയിന്റ്) ഒന്നാം സ്ഥാനവും നല്ലില ഗവ. യു.പി.എസ് (80 പോയിന്റ്) രണ്ടാംസ്ഥാനവും നേടി.
അറബിക് കലോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ ഇളമ്പള്ളൂർ എസ്.എൻ.എസ്.എം സ്കൂൾ (75 പോയിന്റ്) ഒന്നാം സ്ഥാനവും കരിക്കോട് ടി.കെ.എം എച്ച്.എസ്.എസ് (74 പോയിന്റ്) രണ്ടാം സ്ഥാവും നേടി. യു.പി വിഭാഗത്തിൽ വെളിച്ചിക്കാല ബദരിയ യു.പി.എസ് (65 പോയിന്റ്) ഒന്നാം സ്ഥാനവും കുരീപ്പള്ളി എസ്.എ.ബി.ടി.എം (63 പോയിന്റ്) രണ്ടാം സ്ഥാനത്തുമെത്തി. എൽ.പി വിഭാഗത്തിൽ കുരീപ്പള്ളി എസ്.എ.ബി.ടി.എമ്മും മുട്ടക്കാവ് ഗവ. എൽ.പി.എസും (41 പോയിന്റ്) ഒന്നാം സ്ഥാനത്തും കരിക്കോട് ഗവ. എൽ.പി.എസും മാമ്പുഴ എൽ.പി.എസും (37 പോയിന്റ്) രണ്ടാം സ്ഥാനത്തുമെത്തി.
സമാപനസമ്മേളനം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ജലജാ ഗോപൻ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കുമാർ, സിന്ധുഗോപൻ, ഷൈലാ മധു, കെ.പി. രഞ്ജിനി, സിന്ധു, മേരിക്കുട്ടി, രജനി, എൽ. രമ, ഗോപു കൃഷ്ണൻ, ബി. അനിൽകുമാർ, ജിജു മാത്യു എന്നിവർ സംസാരിച്ചു.