കൊല്ലം: ശിശുദിനാഘോഷത്തോടനുബന്ധിച്ച് നീരാവിൽ ഗവ. എൽ.പി.എസിലെ വിദ്യാർത്ഥികൾ ഡോ. വിവേകാനന്ദൻ പി. കടവൂരിന്റെ വീട്ടിൽ സന്ദർശനം നടത്തി അറിവ് പങ്കുവച്ചു. ആധുനിക ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ച് പുതുപുത്തൻ അറിവുകൾ നേടുന്നതിനോടൊപ്പം നിരീക്ഷണ പരീക്ഷണങ്ങൾ നടത്തിയും വാനോളം ഉയരുവാൻ ഡോ. പി. വിവേകാനന്ദൻ കുട്ടികളെ ഉപദേശിച്ചു. ആധുനിക ഇലകട്രോണിക് മാദ്ധ്യമങ്ങൾ മനുഷ്യരാശിയുടെ സുസ്ഥിര വികസനത്തിനുള്ള അറിവ് നേടാൻ വേണ്ടി മാത്രം വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സ്‌കൂൾ ഹെഡ്മിസ്ട്രസ് ഗീത, സ്‌കൂൾ മാനേജമെന്റ് കമ്മിറ്റി ചെയർമാൻ ആര്യ എന്നിവർ നേതൃത്വം നൽകി.