ചവറ : നീണ്ടകര മാരിടൈം അക്കാദമിയിൽ സമയബന്ധിതമായി ആധുനിക രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. അക്കാദമി ആരംഭിക്കുന്ന പുതിയ കോഴ്സുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
എൻ. വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കേരളാ മാരിടൈം ബോർഡ് ചെയർമാൻ വി.ജെ. മാത്യു സ്വാഗതം പറഞ്ഞു. മന്ത്രി ജെ. മേഴ്‌സികുട്ടിഅമ്മ മുഖ്യാതിഥിയായി. നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷ്മി, ഗ്രാമപഞ്ചായത്ത് അംഗം ഹെന്റ്രി എക്‌സ് ഫെർണാണ്ടസ്, കേരളാ മാരിടൈം ബോർഡ് മെമ്പർമാരായ എം.പി . ഷിബു, എം.കെ. ഉത്തമൻ സി.ഒ.ഒ കെ.ആർ. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.