ശാസ്താംകോട്ട: ധനവകുപ്പ് റിട്ട. അഡിഷണൽ സെക്രട്ടറി പോരുവഴി ജാസ്മിൻ നിവാസിൽ ടി. ഷാഹുൽ ഹമീദ് (92) നിര്യാതനായി. കെ.എം.എം.എൽ സ്ഥാപക കമ്പനി സെക്രട്ടറി, കേരള ഓട്ടോ മൊബൈൽസ് ഡയറക്ടർ, കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ സ്ഥാപക ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: എം. സൗദാ ബീവി. മക്കൾ: ജാസ്മിൻ, ഡോ. ഫെയ്സി (പരിസ്ഥിതി ശാസ്ത്രജ്ഞൻ), എസ്.എ. സെയ്ഫ് (താലൂക്ക് സപ്ലൈ ഓഫീസർ, കൊട്ടാരക്കര), ഡോ.എസ്.എ. ഹാഫീസ് (ഡെപ്യൂട്ടി ഡയറക്ടർ, ആരോഗ്യവകുപ്പ് ). മരുമക്കൾ: ഡോ. എം. നിസാമുദീൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ആരോഗ്യ വകുപ്പ് ), ജെ. നസീമാബീവി ( ഇലക്ട്രിക്കൽ എൻജിനീയർ ), നൂർജിഹാൻ (അദ്ധ്യാപിക, ഗവ.എച്ച്.എസ്.എസ് പോരുവഴി), ഡോ. കെ.ആർ. ഹസീന (നിംസ് ഹോസ്പിറ്റൽ നെയ്യാറ്റിൻകര).