പുത്തൂർ: പാങ്ങോട് ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്ററിലെ ബി.എ.എം.എസ് വിദ്യാർത്ഥിനി ഡോ. എ.എസ്.
അശ്വതി നായർ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2019 ഏപ്രിൽ നടത്തിയ പരീക്ഷയിൽ സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് നേടി.
കേരളത്തിലെ ഗവൺമെന്റ് ആയുർവേദ കോളേജുകൾ ഉൾപ്പെടെയുളള പതിനാറ്
കോളേജുകളിലുമായി 2014 ബാച്ചിൽ പഠിച്ച ആയിരത്തിഇരുനൂറോളം വിദ്യാർത്ഥികളിൽ നിന്ന് എല്ലാ പരീക്ഷകളിലുമായി ഉയർന്ന മാർക്ക് വാങ്ങിയാണ് എ.എസ്. അശ്വതി നായർ രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. യൂണിവേഴ്സിറ്റി പരീക്ഷകളുടെ വിജയശതമാനത്തിൽ ശ്രീ നാരായണ ആയുർവേദ കോളേജിന് 72.5 വിജയശതമാനത്തോടെ അഞ്ചാം സ്ഥാനം കരസ്ഥമാക്കുവാനും കഴിഞ്ഞു. ദീർഘനാളായി അക്കാഡമിക് രംഗത്തും പഠ്യേതരപ്രവർത്തനങ്ങളിലും ശ്രീ നാരായണ ആയുർവേദ കോളേജ് പുലർത്തുന്ന ഉന്നത നിലവാരത്തിനും ലഭിച്ച ആംഗീകാരമാണ് ഈ അഭിമാനനേട്ടങ്ങളെന്ന് പ്രിൻസിപ്പൽ ഡോ എൻ.എസ്.
അജയഘോഷ് അറിയിച്ചു.