എഴുകോൺ: ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് ഫെഡറേഷന്റെ (സി.ഐ.ടി.യു ) നേതൃത്വത്തിൽ നടക്കുന്ന വ്യാപാര വാണിജ്യ തൊഴിലാളികളുടെ രാജ്ഭവൻ മാർച്ചിന്റെ പ്രചാരണാർഥം എഴുകോണിൽ ഐക്യദാർഢ്യ സായാഹ്നധർണ നടത്തി. ഷോപ്സ് യൂണിയൻ നെടുവത്തൂർ ഏരിയ കമ്മിറ്റി നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജി. ത്യാഗരാജൻ അദ്ധ്യക്ഷത വഹിച്ചു.
സി.ഐ.ടി.യു ഏരിയ സെക്രട്ടറി ജെ. രാമാനുജൻ, യൂണിയൻ ഏരിയാ സെക്രട്ടറി പി. അനീഷ്, എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുരേന്ദ്രൻ, സി. ഉദയകുമാർ, എം.പി. മനേക്ഷ, എസ്. കൃഷ്ണകുമാർ, എം.പി. മഞ്ജുലാൽ, ടി. രമ, രജിതലാൽ, ആർ. സുബ്രഹ്മണ്യൻ, അനിൽകുമാർ, തുളസീമോഹനൻ, എ. സുരേഷ്കുമാർ, അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.