pulimutt
കുളത്തുംപാട് തീരം കടലെടുത്ത നിലയിൽ

 പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

കൊട്ടിയം: ഇരവിപുരം കുളത്തുംപാട് കുരിശടിക്ക് സമീപം പുലിമുട്ടുകൾ നിർമ്മിക്കണമെന്ന് കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇവിടെ പുലിമുട്ടുകൾ ഇല്ലാത്തതിനാൽ കുരിശടിയുടെ നിലനിൽപ്പ് തന്നെ അപകട ഭീഷണിയിലാണ്. പുലിമുട്ടുകളുടെ നീളം കൂട്ടുമെന്ന അധികൃതരുടെ പ്രഖ്യാപനവും പാഴ്‌വാക്കായ നിലയിലാണ്. കാക്കത്തോപ്പ് മുതൽ താന്നി വരെയുള്ള പുലിമുട്ട് നിർമ്മാണം മുടങ്ങിയിരിക്കുകയാണ്. പുലിമുട്ട് നിർമ്മാണം വേഗത്തിലാക്കിയില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിക്കുവാൻ യോഗം തീരുമാനിച്ചു.

ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മഷ്കൂർ പള്ളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മണിയംകുളം ബദറുദ്ദീൻ, സെക്രട്ടറി എ.കെ. അഷറഫ് പുത്തൻപുരയിൽ, ഡി.സി.സി ഭാരവാഹികളായ ആദിക്കാട് ഗിരീഷ്, ആദിക്കാട് മധു, വിപിനചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, അനൂപ് കുമാർ, ഷാജി ഷാഹുൽ, റിയാസ് എന്നിവർ സംസാരിച്ചു.