അഞ്ചാലുംമൂട്: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പരിപാടിയുടെ ഭാഗമായി പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ ഗിന്നസ് റെക്കോഡ് ജേതാവ് കെ.പി.എ.സി ലീലാകൃഷ്ണനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. പ്രിൻസിപ്പൽ രാധാകൃഷ്ണൻ നായർ, പ്രഥമാദ്ധ്യാപകൻ കെ.ടി. ശ്രീകുമാർ, അദ്ധ്യാപകരായ ദീപ, ശ്രീധ, ഗീതാകുമാരി, മോഹനൻ പിള്ള, ഹർഷകുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കലാസാംസ്കാരിക മേഖലയിലെ വിവിധ വിഷയങ്ങളിൽ സംവാദവും നടന്നു.