കരുനാഗപ്പള്ളി: പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ സമൂഹം കൂടുതൽ ജാഗ്രത കാട്ടണമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. കോഴിക്കോട് ഗവ.എൽ.പി സ്കൂളിൽ സംഘടിപ്പിക്കുന്ന പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ മക്കൾക്ക് മികവുറ്റ രീതിയിലുള്ള വിദ്യാഭ്യാസം നൽകുകയെന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ സ്കൂളുകളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുകയാണ്. ഇതിന് സർക്കാരിന് താങ്ങായി പൊതുസമൂഹം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. മഞ്ജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വസുമതി രാധാകൃഷ്ണൻ, സുരേഷ് പനക്കുളങ്ങര, കൗൺസിലർമാരായ ഷംസുദ്ദീൻകുഞ്ഞ്, സാബു, ബി. ഉണ്ണികൃഷ്ണൻ, പി. തമ്പാൻ, മുനമ്പത്ത് ഗഫൂർ, പ്രീതി രമേശ്, പി.ടി.എ പ്രസിഡന്റ് ഡി. കൃഷ്ണകുമാർ, സ്കൂൾ വികസന സമിതി അംഗങ്ങളായ ആർ. രവി, പതിയിൽ പുഷ്പാംഗദൻ, ടി.കെ. സദാശിവൻ, പൂർവ വിദ്യാർത്ഥി ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് രേഖ വി. നായർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് അന്നമ്മ ജോസഫ് നന്ദിയും പറഞ്ഞു.