പുനലൂർ: മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് വിലയിരുത്താൻ പുനലൂർ ആർ.ഡി.ഒ ബി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കിഴക്കൻ മലയോര മേഖലയിലെ ഇടത്താവളങ്ങൾ സന്ദർശിച്ചു. ആര്യങ്കാവ്, അച്ചൻകോവിൽ ധർമ്മശാസ്താ ക്ഷേത്രങ്ങളിൽ എത്തിയ ഉദ്യോഗസ്ഥർ ക്രമീകരണങ്ങൾ വിലയിരുത്തി. അച്ചൻകോവിൽ ക്ഷേത്രത്തിന് മുന്നിലെ നടപ്പന്തലിൽ വിരിവയ്ക്കാനും ഭക്ഷണം കഴിക്കാനും നേരിടുന്ന ബുദ്ധിമുട്ടുകൾ സമീപവാസികളും ദേവസ്വം ജീവക്കാരും ശ്രദ്ധയിൽപ്പെടുത്തി. ആര്യങ്കാവ് ശാസ്താക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്.