ഓച്ചിറ: ബന്ധങ്ങൾക്ക് മൂല്യം നൽകാത്ത അത്യാധുനികതയുടെ ചിന്താവൈകല്യമാണ് അഗതികളെ സൃഷ്ടിക്കുന്നതെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽനാസർ അഭിപ്രായപ്പെട്ടു.
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ പണികഴിപ്പിച്ച താത്കാലിക അഗതിമന്ദിരത്തിന്റ ഉദ്ഘടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അഗതികളെ അഥിതികളായി പരിഗണിക്കുന്ന പരബ്രഹ്മക്ഷേത്രത്തിന്റെ സംസ്കാരം പ്രശംസനീയമാണെന്നും കളക്ടർ അഭിപ്രായപ്പെട്ടു. ഭരണസമിതി പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻചാർജ് കളരിക്കൽ ജയപ്രകാശ്, വൈസ് പ്രസിഡന്റ് ആർ.ഡി. പദ്മകുമാർ, കരുനാഗപ്പള്ളി എ.സി.പി വിദ്യാധരൻ, എം.ആർ. വിമൽഡാനി, ജ്യോതികുമാർ, ജയമോഹൻ, ശശിധരൻപിള്ള, ഇലമ്പടത്ത് രാധാകൃഷ്ണൻ, ഗോപാലകൃഷ്ണപിള്ള, ചേരാവള്ളി പുഷ്പദാസൻ എന്നിവർ സംസാരിച്ചു.