മന്ത്രി ഫാത്തിമയുടെ വീട് സന്ദർശിച്ചു.
കൊല്ലം: കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട് മന്ത്രി കെ.ടി. ജലീൽ സന്ദർശിച്ചു. അദ്ധ്യാപകരുടെ മാനസിക പീഡനവും ജാതീയ വേർതിരിവും
വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽപോലും നിലനിൽക്കുന്നുണ്ടെന്ന് കെ.ടി. ജലീൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വിവേചനത്തെ തുടർന്നുള്ള ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ഇത് പരിശോധിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. ഫാത്തിമയുടെ കേസിൽ സംസ്ഥാന സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ജലീൽ പറഞ്ഞു.
ഫാത്തിമയുടെ മാതാവ് സജിതയെയും സഹോദരി ഐഷയെയും മന്ത്രി ആശ്വസിപ്പിച്ചു.