കൊല്ലം: അറുപതാമത് റവന്യു ജില്ലാ സ്കൂൾ കലോത്സവം 19 മുതൽ 22 വരെ പൂയപ്പള്ളി ഗവ. ഹൈസ്കൂൾ കേന്ദ്രീകരിച്ച് 16 വേദികളിലായി നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി. ഷീല വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 18ന് വൈകിട്ട് 3 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. 200 ഇനങ്ങളിലായി ആറായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, വി,എച്ച്.എസ്.എസ് വിഭാഗങ്ങളിലായാണ് മത്സരം. കലോത്സവ ദിവസങ്ങളിൽ മൂന്ന് നേരവും ഭക്ഷണവും ഭക്ഷണപ്പുരയുമായി ബന്ധിപ്പിച്ച് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
19ന് രാവിലെ 9ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കലോത്സവം ഉദ്ഘാടനം ചെയ്യും. ജി.എസ്.ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കലാമത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിക്കും. എൻ.കെ പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. എം.പിമാരായ കെ. സോമപ്രസാദ് , കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ പി. ഐഷാപോറ്രി, കെ.ബി. ഗണേശ് കുമാർ, എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, എം. മുകേഷ്, എം. നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ എന്നിവർ പങ്കെടുക്കും.
പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹംസ റാവുത്തർ അദ്ധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനം പി. ഐഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ മുല്ലക്കര രത്നാകരൻ, ആർ. രാമചന്ദ്രൻ, എൻ. വിജയൻപിള്ള, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലേഖാ വേണുഗോപാൽ എന്നിവർ സംസാരിക്കും. പബ്ലിസിറ്റി ചെയർമാൻ ഷാജിമോൻ പൂയപ്പള്ളി, കൺവീനർ ഇ. ഷാനവാസ്ഖാൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.എ.സജിമോൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
200 മത്സര ഇനങ്ങൾ
6000ത്തോളം മത്സരാർത്ഥികൾ
16 വേദികൾ
വേദികൾ സജ്ജീകരിച്ചിരിക്കുന്നത്......
01. പൂയപ്പള്ളി ഗവ. ഹൈസ്കൂൾ
02. മൈലോട് ടി.ഇ.എം.വി.എച്ച്.എസ്.എസ്
03. ഡൂബി ഓഡിറ്റോറിയം
04. മാർത്തോമ്മാ പാരിഷ് ഹാൾ
05. വെളിയം മർവ ഓഡിറ്റോറിയം