പുനലൂർ: കൊല്ലം- എഗ്മോർ എക്സ്പ്രസ് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ഒരുകിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പുനലൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം പരവൂർ പലമൂട്ടിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ അജിത്ത്(20), വാറുവിള വീട്ടിൽ ജയൻ(23), പത്മവിലാസത്തിൽ വീട്ടിൽ ഹാരീഷ്(21) എന്നിവരാണ് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടന്ന സുരക്ഷാ പരിശോധനകൾക്കിടയിൽ പിടിയിലായത്. തമിഴ്നാട്ടിലെ ദിണ്ടിഗലിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തി. എസ്.ഐ ഷിഹാബുദ്ദീൻ, എ.എസ്.ഐ അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ മുകേഷ്, ഗണേഷ്, ബൈജു, രവിചന്ദ്രൻ, ജൂഡ്സൺ, വിത്സൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.