photo
കെ.എസ്.കെ.ടി.യു കരുനാഗപ്പള്ളി ഏരിയാ സമ്മേളനം സംസ്ഥാന ട്രഷറർ ബി.രാഘവൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: അംശാദയം വർദ്ധിപ്പിച്ച് കർഷക തൊഴിലാളി ക്ഷേമനിധി പരിഷ്കരിക്കണമെന്ന് കേരള കർഷക തൊഴിലാളി യൂണിയൻ കരുനാഗപ്പള്ളി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. അധിവർഷാനുകൂല്യങ്ങൾ കുടിശിക തീർത്ത് വിതരണം ചെയ്യുക, വരുമാനം നോക്കി പെൻഷൻ നിഷേധിക്കുന്ന നടപടി ഉപേക്ഷിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. കെ.എസ്.കെ.ടി.യു സംസ്ഥാന ട്രഷറർ ബി. രാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡന്റ് സി. അച്യുതൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ക്ലാപ്പന സുരേഷ് പ്രവർത്തന റിപ്പോർട്ടും പി.വി. സത്യൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി.എ. എബ്രഹാം,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. തങ്കപ്പൻ, കെ.ജി. കനകം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഭവാനി, സുരേഷ് ബാബു, ഹർഷകുമാർ, ആൽഫ്രഡ്, ബി. സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.

ആർ. സോമരാജൻ പിള്ള (പ്രസിഡന്റ്) പി.കെ. ബാലചന്ദ്രൻ, എം.കെ. രാഘവൻ, മുരളീധരൻപിള്ള (വൈസ് പ്രസിഡന്റുമാർ), ക്ലാപ്പന സുരേഷ് (സെക്രട്ടറി), ഹരിദാസൻ, കെ.ആർ. സജീവ്, പ്രഭലത, പി. ഉണ്ണി (ജോയിന്റ് സെക്രട്ടറിമാർ), ജെ. ഹരിലാൽ (ട്രഷറർ) എൻ.സി. പ്രേംചന്ദ്രൻ, ഇന്ദുലേഖ (സെക്രട്ടേറിയറ്റ് അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

2 Attachments